Monday, June 25, 2007

Saturday, June 23, 2007

മഴയെ സനേഹിക്കുന്ന എന്റെ പ്രിയപ്പെട്ടവര്‍ക്ക്

മഴ..................
നേര്‍ത്ത് മഞ്ഞുമറപോലെ
പെയ്യ്‌തിറങുന്ന മഴനൂലുകള്‍ക്കിടയിലൂടെ
മഴയെ സ്നേഹിക്കുന്ന നിന്നെക്കാണാന്‍
നീയറിയാതെ ഞാനെത്രയോത്തവണ
മഴയെന്നൂം നിന്റെയുയിരാണ്‌
മഴ്യെന്നൂം നിന്റെ ആന്ദമാണ്‌
മഴയെന്നും നിനക്ക് സംഗീതമാണ്..
മഴയെന്നും നിനക്ക് അനുഭുതിയാണ്
പെയ്യ്‌തിറങുന്ന മഴയത്തേയ്ക്ക് ഓടിയിറങുന്ന്
നീയെന്നും എനിക്ക് അല്‍ഭുതമാണ്‌
മഴയെന്നും നിനക്ക് ആവേശമാണ്‌

മഴയെന്നും നിനക്ക്‌ ഉന്മാദമാണ്‌
മഴയെന്നും നിന്റെ സിരയിലെ രക്തമാണ്‌
മഴയാണ്‌ നിന്റെ വരികളില്‍
മഴയാണ്‌ നിന്റെ സ്വപനങളിലെ വിരുന്നുകാരി
മഴയിലേയ്ക്ക്‌ എത്തുകയണ്‍ നീ...
മഴമേഘം ​കാണുമ്പോള്‍ തന്നെ
മഴ തിമിര്‍ത്തു പെയ്യും നിന്‍ മനതാരില്‍
തുലാവര്‍ഷവും,
കലവര്‍ഷവും'
വേനല്‍ മഴയും'
ഇടവപാതിയുമെല്ലാം നിന്റെ ആന്ദമാണ്
മഴയ്ക്ക് താളമുണ്ട്.......
മഴയ്ക്ക് സംഗീതമുണ്ട്...
മഴ താരാട്ടാണ്‌......
മഴയെ തടുക്കാന്‍ ആര്‍കുമാകില്ല
മഴപ്രപഞ്ച ശക്തിയാണ്....
മഴ നിന്റെതാണ്‌
മഴനിന്റെ സനേഹമാണ്‌..
മഴയില്ലാതെ നീയ്യില്ല
മഴയ്ക്ക് വേണ്ടിയണു നിന്റെ ഹ്രദയം തുടിക്കുന്നത്‌
മഴപോലെ ഒഴുകുകയണ്‌ നിന്റെ സനേഹം
ഒരിക്കലും നിലയ്‌ക്കാത്ത നിര്‍ദ്ധാരിണിയായി.......
സ്നേഹപൂര്‍വ്വം
രാജു പോള്‍

പ്രവാസി മനസ്‌

കൂളിര്‍ന്ന തണൂപ്പില്‍ നിന്നൂം
കത്തൂന്ന വെയിലിലേയ്ക്ക്
ജീവിത ചക്രത്തെ ചവിട്ടിതിരിചുകൊണ്ടു നാം
ഒച്ചിനെപ്പോലെ ഇഴ്യൂന്ന സമയത്തിനു
ഒരിക്കലുമറിയില്ലലോ നമ്മൂടെ വ്യഥകള്‍.........
നിലാവ് പെയ്യുന്ന രാവില്‍
നിനവകള്‍ മനസ്സിനോട് ചേര്‍ത്ത് പുണരാന്‍
പെയ്യ്തിറങൂന്ന മഴനൂലൂകളെ
കൈയെത്തിപ്പിടിക്കാന്‍..................
വെയിലൂം മഴയൂം ഒരുമിച്ചൂ പെയ്യൂബോള്‍
മഴ്യിലേയ്ക് ഇറങി നടക്കാന്‍
മരങളെ തഴുകിയെത്തുന്ന കറ്റിന്‍ തലോടലില്‍
മുറ്റത്തൂടെ ഉലാത്താന്‍..................
പ്രഭാതത്തില്‍ പക്ഷികളൂടെ ചിലച്ചില്‍ കേട്ടൂണരാന്‍
രാവിന്‍ നിശബദ്തയില്‍ മിന്നൂം താരകങളെ നോകി
നദിക്കരയില്‍ കിടക്കാന്‍.............
തണൂത്ത ഡിസംബര്‍ മാസ പ്രഭാതത്തില്‍
കരിയിലകള്‍ കൂട്ടിതീകായാന്‍
കാപ്പിപ്പൂവിന്റെ,പാലപ്പൂവിന്റെ,മുല്ലപ്പൂവിന്റെ
അങനെ എത്ര പുഷ്പ്ഗന്ധ്ങള്‍
പച്ചവിരികുന്ന കുന്നിന്‍ ചെരുവിലെ കൂരങന്‍ പാറയിലിരൂന്നു
അവളൂടെ കണ്‍വെളിച്ചത്തില്‍ കവിതക്കൂറിക്കാന്‍
ആര്‍ത്തലച്ചൂ കരയെ പൂണര്‍ന്ന്
അതിവേഗം തിരികെ പോവൂന്ന തിരയെ നോക്കി
ഹതാശയനായി നഷ്ടങളുടെ നോവറിഞ്ഞൂ എത്ര നാള്‍..
ഇവിടെയീ.................പൊള്ളൂന്ന വെയിലില്‍...
എവിടെ കൈയെത്തിപ്പിടിക്കന്‍ മഴനൂലൂകള്‍...
എവിടെ വയലിനെ തഴുകിയെത്തൂന്ന കാറ്റ്
എവിടെ നിറഞ്ഞൊഴൂകൂന്ന പൂഴകള്‍
എവിടെ പുഷ്പഗന്ധങള്‍
ഇവിടെയീ പൊള്ളൂന്ന ചൂടില്‍
നാം ഒറ്റയ്ക്കാണ്............
നമ്മൂടെ മനസില്‍ ഗ്രഹാതൂരാത്യമൂണര്‍ത്തൂന്ന
നീചാലൂകള്‍ ഒഴൂകൂകയാണ്..........
മനസില്‍ വ്യക്ത ചിത്രങ്ളായി
ഹരിതനാട് പെയ്യതിറങൂകയാണ്...
നമ്മൂടെ മനസില്‍ സുഖമൂള്ള
ഒരിക്കലൂമൊടുങാത്ത നോവായി....
ഓര്‍മ്മകള്‍ നിറയുകയണ്.....
ഹ്യ് ദയം തുളൂമ്പുകയാണൂ........

നെഞ്ചിലെരിയുന്ന കനല്‍

കത്തിക്കാളുന്ന ഉച്ചവെയിലില്‍ വേണുവിന്റ് മുഖത്തുടെ വിയര്‍പ്പു ചാലുകള്‍ ഒഴുകി. ആ കട്ടിയുള്ള പുരികങള്‍ക്ക് അടിയിലെ കുഴിഞ്ഞ കണ്ണുകളില്‍ ദൈന്യത.വിയര്‍പ്പു കൊണ്ട് നനഞ്ഞ വസത്രങള്‍ ശരീരത്തോട് ഒട്ടിചേര്‍ന്നു കിടക്കുന്നു.കഴുത്തില്‍ ചുറ്റിവളഞ്ഞ് ഒരു പാമ്പിനെ പൊലെ തുങിയാടുന്ന ടൈ. ഭാരവണ്ടി വലിചു തളര്‍ന്ന കാളയെപ്പോലെ അവന്റെ കഴുത്ത് താണിരുന്നു. എങ്കിലും ഒരു റെപ്രസെന്‍ന്റ്റ്റീവിന വേണ്ട പ്രസന്നത കൈവരുത്താന്‍ അവന്‍ ആവതുംശ്രമിച്ചു കൊണ്ടിരുന്നു.
ഒരു ബിരുദ സമ്പാദനത്തിനുംഅതീതമായി ശാത്രത്തെ സ്നേഹിച്ചവനാണ്‌ വേണു,ഒപ്പം കഥയേയും. അഞ്ച് വര്‍ഷം മുന്‍പുള്ള ഒരു തണുത്ത ജനുവരി മാസ രാത്രിയില്‍ അരയ്ക്ക് താഴെക്ക് തളര്‍ന്നു കിടക്കുന്ന അമ്മയേയും വിവാഹ പ്രായമായ മൂന്നു സഹോദരിമരുടെയും ഉത്തരവാദിത്യം എല്പിച്ചിട്ട് അച്‌ഛന്‍ മരിച്ചു, ഒന്നും കരുതിവെയ്കാതെ ദാരിദ്രം മത്രം അവശേഷിപ്പിച്ചു കൊണ്ട് നാലുപേരെ പോറ്റെണ്ട ചുമതല തന്നിലാണ്‌ എന്ന പൂര്‍ണ്ണബോധ്യമുള്ളതു കൊണ്ട് എന്തു ജോലിയും ചെയ്യുവാന്‍ അവന്‍ തയ്യാറായി.
പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ അനുഭവികുന്ന അതേ വ്യഥ! ഒരു തൊഴില്‍ കരസ്ഥ്‌മാക്കുക.നെഞ്ചിലെരിയുന്ന കനലായി ദിനങളവന്റെ മുന്‍പില്‍ ചോദ്യചിഛ്ന്ന്ങളായി,നാളെയെക്കുരിചുള്ള ചിന്തകള്‍ അവന്റെ തലച്ചോറിനുള്ളില്‍ ഒരു മരവിപ്പായി ശരീരത്തിലകമാനഠ പടര്‍ന്നു.വേണു ഇപ്പോള്‍ ഒരു ഡയറകട് മാര്‍ക്കറ്റിഠഗ് കമ്പിനിയുടെ റെപ്രസെന്‍റ്റിവാണു. ഈ തൊഴിലിലുടെ അയ്യ്‌യിരം മുതല്‍ പതിനായിരം വരെ സമ്പാദിക്കാമെന്ന പരസ്യമാണ്‌ അവനെ അകര്‍ഷിച്ചത്‌. പക്ഷെ അതിനുമൊക്കയ്പ്പുറത്തു നാലു വയറുകളുടെ വിശപ്പ് മാറ്റാനുള്ള വഴിയുമായിരുന്നു.തലയ്ക്ക് മീതേ കത്തുന്ന ചൂടില്‍ വേണുവിന്റ് കൈയ്ക്ക് ഒരു വിറയല്‍ അനുഭവപ്പെട്ടു, വയറ്റില്‍ കളുന്ന വിശപ്പും. അടുത്തു കണ്ട മരത്തിന്റെ തണലില്‍ തോളില്‍ തുക്കിയിരുന്ന വില്‍ക്കാനുള്ള സാധനങള്‍നിറഞ്ഞ ബാഗ്‌ ഇറക്കിവെച്ചു.
നഗരത്തിലെ സമ്പന്നര്‍ തമസിക്കുന്ന എരിയായിലാണ്‌ ഇന്നവന്‍ സെയിലിനിറങിയത്. രാവിലെ മുതല്‍ ഇതുവരെ അരുംഒന്നും വാങിയില്ല രവിലെ യൊന്നും കഴിക്കാതിരുന്നതു കൊണ്ടാവണം ഇത്രയധികം വിശപ്പു.ഊണ്‌ കഴിച്ചാലൊ എന്നവന്‍ അലോചിച്ചു. ഒരു ഊണിന്‌ പതിനെട്ടു രുപാ അതുണ്ടെങ്കില്‍ വീട്ടിലെയ്ക് അരി വാങാം.അതുമാത്രമല്ല അമ്മയും സഹോദരിമാരും ഒന്നും കഴിച്ചുകാണില്ലായെന്നു ഒര്‍ത്തപ്പോള്‍ അതുവരെയുണ്ടായിരുന്ന വിശപ്പിന്റെ തളര്‍ച്ച അപ്രത്യക്ഷമായി നിരത്തുവക്കിലെ പൊതുടാപ്പില്‍ നിന്നും വയറു നിറയെ വെള്ളം കുടിച്ചു.
വിണ്ടും ബാഗ്‌ തൊളിലെറ്റി ഭാരവണ്ടി വലിച്ചു നിങുന്ന കാളയെപ്പോലെ വേച്ചുവേച്ചവന്‍ മുന്‍പോട്ടു നടാന്നു. മനസില്‍ ഒരായിരം ചിന്തകളവനെ കാര്‍ന്നു തിന്നു തുടങി. ഒരിക്കലും സമാധാനിക്കന്‍ ഒന്നുമില്ലാതെ ഒരു ബാധ്യത പൊലെ നില്‍ക്കുന്ന സഹോദരിമാര്‍ സ്ത്രീധനം നിരോധിച്ചിട്ടുണ്ടെങ്കിലും ധനമില്ലാതെ സ്ത്രീയെ കൈക്കൊള്ളുന്നവരുടെ എണ്ണം കുറഞ്ഞിരിക്കുന്നു. ഏങ്നെ സാഹോദരിമാരെ കെട്ടിച്ചയക്കാനുള്ള പണം ഉണ്ടാക്കു മെന്നുള്ള ചിന്ത ഒരു സഹോദരനെ സംബ്‌ധിച്ചിടത്തോളം അധിവേദനയണ്
സഹോദരിമരുടെ സ്വപ്‌നങള്‍ ചത്തുമലച്ച കണ്ണുകളിലേയ്ക്ക് നോക്കാന്‍ തന്നെ വേണുവിനു പേടിയാണ്‌ രത്രിയില്‍ അടുത്ത മുറിയില്‍ നിന്നുമുയരുന്ന ദീര്‍ഘനിശ്യാസങള്‍ വേണുവിനുച്ചുറ്റും തങി നില്‍കുന്നതായിതൊന്നുംഒരോ ദിവസത്തേയും പട്ടിണിമറ്റാന്‍ പാടുപെടുന്ന വേണു എങനെയീ സഹോദരിമരെ കെട്ടിച്ചയ്ക്കും?ആ പഴയ വീടിന്റെ ചാണകം മെഴുകിയ തറയിലിരുന്നു പരസ്‌പരം പേന്‍ നോക്കിയും ചുളിവു വിഴുന്ന ശരീരത്തേയും വറ്റിപ്പോകുന്ന മുലകളെയും ശ്രദ്ധിക്കാതെ അവര്‍ ജീവിതം തള്ളിനിക്കുന്നു. എങ്കിലും അവര്‍ ഒന്നിനും പരിഭവം പാറയാറില്ല! രാവിലെ ജോലിക്ക് പുറപ്പെടന്‍ നേരത്ത്‌ വിശാലേട്ടത്തി പറഞ്ഞു. "വേണുട്ടാ അരി തീര്‍ന്നു... നിന്റെ കൈയ്യില്‍ കാശ് വല്ലതും.......?"ഏട്ടത്തി അര്‍ദ്ധോക്തിയില്‍ നിര്‍ത്തി. ഒരു നിമിഷം അവനു ഒന്നും പറയന്‍ ക്ഴിഞ്ഞില്ല മനസില്‍ വല്ലത്തൊരു വിങല്‍ ഈ നിസഹായ അവസ്ഥയാണ്‌ സഹിക്കാനാവത്തതു. ഒന്നുമില്ലെന്നു അറിയാമെങ്കിലും വെറുതെ പേഴ്‌സ് എടുത്തു തപ്പിനോക്കിയിട്ട്‌ പറ്ഞ്ഞു."ഒന്നുമില്ലല്ലോ ഏട്ട്ത്തി!" വിശാലമവന്റെ തോലില്‍ മെല്ലെ തട്ടിയിട്ടു പ്റഞ്ഞു.."വേണുട്ടന്‍ വിഷമികെണ്ടാട്ടോ തല്‍ക്കാലം ഞാന്‍ വടക്കേതില്‍ നിന്നും വാങാം!"
ആ പറഞ്ഞതു നുണയാണു എന്നു വേണുവിന്‌ അറിയാം ഇന്നവര്‍ പട്ടിണിയിരിക്കുകയല്ലാതെ ആരോടും വാങില്ല.വേണു പുറത്തേയ്ക്ക് ഇറങുന്നതിനു മുന്‍പു മുറിയുടെ കിഴക്ക്‌ വശത്തെ ഭിത്തിയോട്‌ ചേര്‍ത്തിട്ടിരിക്കുന്ന കട്ടിലില്‍ കിടക്കുന്ന അമ്മയുടെ നേരെ കണ്ണുകളെത്തി ആ കുഴിഞ്ഞ കണ്ണുകളില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ ഒലിച്ചിറങുന്നതു ഒരു വ്യഥയായി അവന്റെ മനസിന്റെ ആഴങളിലേയ്ക്ക് വ്യാഒരു വലിയ ഇരുനില വീടിനെ മുന്‍പിലാണ്‌ തനെത്തിയിരികുന്നത് എന്നു ബോധ്യമായത്. മനസില്‍ ചിന്തകള്‍ കാടുകയറിയപ്പോള്‍ പരിസരം പോലും അവന്‍ മറന്നു പോയിരുന്നു. " പട്ടിയുണ്ട്‌ സൂക്ഷിക്കുക" എന്ന് ഗേറ്റില്‍ തുക്കിയ ബോര്‍ഡ് കണ്ടപ്പോള്‍ അവിടെ കയറണമോ എന്നവന്‍ ആലോചിച്ചു.പിന്നെ ഇതുവരെ സെയിലു ഒന്നും നടന്നില്ലാ എന്നോര്‍ത്തപ്പോള്‍. മെല്ലേ ഗേറ്റ് തുറന്നു അകത്തു കടന്നു. പട്ടി വളരെ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങി. കോളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ അവന്‍ മനസില്‍ പ്രാര്‍ത്ഥിച്ചു." ഈശ്വരാ ഇവിടെയെങ്കിലും സെയിലു നടക്കണമേ!" വാതില്‍ തുറന്നു ഒരു മധ്യവയസ്‌ക്കന്‍ പുറത്തു വന്നു."എന്താ?"പിച്ചു.പട്ടികളുടെ കുര അവനെ ചിന്തകളില്‍ നിന്നുണര്‍ത്തി.
ഒരു വലിയ ഇരുനില വീടിനെ മുന്‍പിലാണ്‌ തനെത്തിയിരികുന്നത് എന്നു ബോധ്യമായത്. മനസില്‍ ചിന്തകള്‍ കാടുകയറിയപ്പോള്‍ പരിസരം പോലും അവന്‍ മറന്നു പോയിരുന്നു. " പട്ടിയുണ്ട്‌ സൂക്ഷിക്കുക" എന്ന് ഗേറ്റില്‍ തുക്കിയ ബോര്‍ഡ് കണ്ടപ്പോള്‍ അവിടെ കയറണമോ എന്നവന്‍ ആലോചിച്ചു.പിന്നെ ഇതുവരെ സെയിലു ഒന്നും നടന്നില്ലാ എന്നോര്‍ത്തപ്പോള്‍. മെല്ലേ ഗേറ്റ് തുറന്നു അകത്തു കടന്നു. പട്ടി വളരെ ഉച്ചത്തില്‍ കുരയ്ക്കാന്‍ തുടങി. കോളിംഗ്‌ ബെല്ലില്‍ വിരലമര്‍ത്തുമ്പോള്‍ അവന്‍ മനസില്‍ പ്രാര്‍ത്ഥിച്ചു." ഈശ്വരാ ഇവിടെയെങ്കിലും സെയിലു നടക്കണമേ!" വാതില്‍ തുറന്നു ഒരു മധ്യവയസ്‌ക്കന്‍ പുറത്തു വന്നു."എന്താ?"
പെടുന്നനെ ഒരു റെപ്രസെന്‍ന്റിറ്റിവന്‌ വേണ്ട പ്രസന്നത കൈവരിച്ചു കൊണ്ടു വേണു പറഞ്ഞു. " സര്‍ ഞാന്‍ ഡ്രീംസ്‌ മാര്‍ക്കറ്റിംഗ്‌ കമ്പിനിയുടെ സെയില്‍സ്‌ റെപ്രസെന്‍ന്റിറ്റിവാണു വളരെ പുതുമയുള്ളതും,എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും,കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതുമായ് കമ്പിനിയുടെ പ്രോടക്‌ടുകള്‍ പരിചയപ്പെടുത്താനും അതോടൊപ്പം സെയിലു നാടത്താനും..........." പറഞ്ഞു തീരുന്നതിനു മുന്‍പ്"വേണ്ടാ....നാശം ഓരോരുത്തര്‌ വന്നോളും ശല്ല്യം ചെയ്യാന്‍!" എന്നു പിറുപിറുത്തു കൊണ്ടു അയാള്‍ വാതില്‍ വലിച്ച്ടച്ചു. ഒരു നിമിഷം വേണു പകച്ചു പോയി. പിന്നീട്‌ ഇതൊക്കെ ഒരു റെപ്രസെന്‍ന്റ്റ്റിവ്‌ സഹിക്കേണ്ടതണ്‌ എന്നു മനസിനെ ബോധ്യമാക്കാന്‍ ശ്രമിച്ചു കൊണ്ടു അവന്‍ ഗേറ്റിന്‌ പുറത്തു കടന്നു.
റെപ്രസെന്‍ന്റിറ്റീവുമാര്‍ ഒരു തരത്തില്‍ വേശ്യമാരെ പോലെയാണു സെയിലു നടത്താന്‍ വേണ്ടി ചെല്ലുമ്പോള്‍ ചിലര്‍ മാന്യമായി ഇടപെടും, ചിലര്‍ പരിഹസിക്കും, മറ്റുചിലര്‍ പ്രതീക്ഷയോടെ മണിക്കുറുകള്‍ നിര്‍ത്തിയിട്ട്‌ വെറും കൈയോടെ പറഞ്ഞു വിടും. വേശ്യ പണത്തിനുവേണ്ടി നിര്‍വ്വീകാരയായി കിടന്നു കൊടുക്കുന്നതു പോലെ റെപ്രസെന്‍ന്റിറ്റീവുമാര്‍ സെയില്‌ നടക്കാന്‍ വേണ്ടി എല്ലാം സഹിക്കുന്നു.വേണു വീണ്ടും അടുത്ത വീട്‌ ലക്ഷ്യമാക്കി നടന്നു.വെയില്‍ മനസിനെ നീറ്റുന്ന തീ നാളമായി അവനില്‍ ആഴ്‌ന്നിറങുകയാണു. എല്ലാ ദുഃഖങളും തുറന്നു പറയാന്‍ ആശ്യസിക്കാന്‍ സുഹ്ര്‌ത്തുക്കളാരും ഇല്ലാ എന്നതണു അവന്റെ പരാജയം. പ്ണ്ടു മുതലെ അങനെയായിരുന്നു തനിക്കുചുറ്റും തീര്‍ത്ത് സ്യകാര്യതയില്‍ അവന്‍ മത്രം മറ്റാര്‍ക്കും അവനിലെക്കു കടന്നുവരാന്‍ അനുവദിച്ചില്ല.
നിലാവുള്ള രാത്രികളില്‍ അവന്‍ സ്വയം സങ്കല്പിക്കും. സ്നേഹിക്കുന്ന സുഹൃത്ത്‌, അല്ലെങ്കില്‍ തന്നെ മാത്രം ജീവനു തുല്ല്യം സ്നേഹിക്കുന്ന കാമുകി. അവരുടെ മുന്‍പില്‍ തന്റെ എല്ലാ പ്രശ്‌നങളും തുറന്നു പറയുക. ഒരിക്കല്‍ തൊടിയിലിരിന്നു വേണു ഇതുപോലെ സംസാരിക്കുന്നതു വിശാലെട്ടത്തി കൈയൊടെ പിടിച്ചു." എന്താ വേണൂട്ടാ നിയ്യീ സ്വയം കണുവാ?!" മനസ്സിന്റെ ദുഃഖത്തിനു അല്പം ലാഘവം വരുത്താന്‍ ഞാന്‍ കണ്ടെത്തിയ വഴിയണ്‌ ഇതെന്നു എങനെ പറയും"നമ്മള്‍ക്ക് ഒന്നും സ്വപ്‌നങള്‍ വിധിച്ചിട്ടില്ലാ വേണൂട്ടാ!" വല്ലാത്തൊരു നിര്‍വ്വീകാരതയോടെ വിശാലം പറഞ്ഞു. വേണു തിരിച്ചൊന്നും പറയാതെ തല കുമ്പിട്ടിരിന്നു.വിശാലമവന്റെ തലയില്‍ തലോടിയിട്ട്‌ വീടിനുള്ളിലേക്ക്‌ കയറിപ്പോയി.ഇല്ല ഏട്ടത്തി നിങള്‍ക്കൊന്നും സ്വപ്‌നങളില്ലാത്തപ്പോള്‍ എനിക്ക്‌ മാത്രമെന്തിനാണ്`........ഇതുവരെ ഒന്നും ആഗ്രഹിച്ചിട്ടില്ല യഥാര്‍ത്ഥ്യങള്‍ മനസിലക്കാന്‍ എനിക്കാവും. ഇതൊക്കെ മനസില്‍ നിരുവിച്ച്തല്ലാതെ അവനൊന്നും പറഞ്ഞില്ല മൌനമെന്ന കനത്ത ആവരണത്തിനുള്ളില്‍ അവന്റെ മനസു സംസാരപ്രിയനണു.
സൂര്യന്‍ തന്റെ പടിഞ്ഞാറെയ്ക്കുള്ള പ്രയാണം തുടര്‍ന്നു കൊണ്ടിരുന്നു.വീടുകള്‍ തോറും സെയിലു നടത്താന്‍ അവന്‍ അവതും ശ്രമിച്ചു കൊണ്ടിരുന്നു. പക്ഷെ കൂടുതല്‍ നിരാശനായി കൊണ്ടിരുന്നു. ചില ദിവസങള്‍ അങനെയാണ്‌ ഒരു സെയില്‌ പോലും നടക്കില്ല. അന്തിവെയില്‍ നാളങള്‍ വേണുവിന്റെ മുഖത്ത് പതിഞ്ഞു. അന്നത്തെ വര്‍ക്ക്‌ മതിയാക്കി അവന്‍ ഓഫീസിലേയ്‌ക്ക് നടന്നു. ഓഫീസിന്റെ പടികള്‍ കയറുമ്പോള്‍ അവന്‍ ശാരീരികമായും മാനസീകമായും തളര്‍ന്നിരുന്നു. സെയില്‌ നടത്താന്‍ സാധിക്കാത്തതില്‍ ഖിന്നനായി തന്റെ തോളില്‍ തൂക്കിയിരുന്ന വലിയ ബാഗ്‌ അവന്‍ മാനേജരെ ഏല്പിച്ചു. സധനങള്‍ എല്ലാമുണ്ടോ എന്ന്‌ പരിശോദിക്കുന്നതിനിടയില്‍ ചോദിച്ചു."എന്താ വേണു സെയില്‌ ഒന്നും നടന്നില്ലേ?""ഇല്ലാ!" എന്നു പറഞ്ഞിട്ട്‌ സഹപ്രവര്‍ത്തകരോടു പോലും ഒന്നും സംസാരിക്കാതെ അവന്‍ നിയോണ്‍ ലൈറ്റിന്റെ പ്രകാശം പടര്‍ന്ന നിരത്തിലേയ്ക്ക് ആകെ തകര്‍ന്നവനെപ്പോലെ നടന്നു. വേണുവിനപ്പോള്‍ ഈ ലോകത്തോട്‌ തന്നെ വെറുപ്പ്‌ തോന്നി, തന്നെ ദരിദ്രനായി ജനിപ്പിച്ച ദൈവത്തോടും.വേണു വീട്ടിലേയ്ക്ക് ചെല്ലുമ്പോള്‍ വിശന്നു തളര്‍ന്ന കണ്ണുകളോടെ അവര്‍ അവന്റെ കൈയ്യിലേയ്ക്ക് നോക്കും. ആ പ്രതീക്ഷയെങ്കിലും സഫലമാക്കാന്‍ അവന്‍ ആവതും ശ്രമിക്കുമായിരുന്നു.ഇരമ്പലോടെ ബസ്‌ വന്നു നിന്നു. അതിനുള്ളിലേയ്ക്ക് ഇടിച്ചു കയറി കമ്പിയില്‍ തൂങി നില്‍ക്കുമ്പോള്‍ അവനറിയതെ കണ്ണില്‍ കണ്ണീര്‍ ഉരുണ്ടുകുടി മനസില്‍ വിശപ്പോടെ തന്നെ കാത്തിരിക്കുന്ന അമ്മയുടെയും സഹോദരിമാരുടെയും മുഖം തെളിഞ്ഞു.......

നീയകലുന്നു.

ഇരുളും നിലാവും
ഇഴുകി ചേരുമീ രാവില്‍
മനസിന്റെ പാളികള്‍
വേദനയുടെ തപത്താല്‍ ചുട്ടുപ്പൊള്ളുന്നു.
നീയകലുന്നു.......
ഒപ്പമെന്റെ നെഞ്ചും പറിച്ചെടുത്തു.
നീയകലുന്നു....
ഒപ്പമെന്റെ സന്തോഷവും കവര്‍ന്നെടുത്തു,
എന്റെ കണ്ണീര്‍ ഹ്യദയത്തിന്റെ ആഗാധതകളിലെത്തു.

മഴത്തുള്ളികള്‍ ഭൂമിയെ
ആര്‍ത്തു പുണരുന്ന മദ്ധാഹ്ന്‌ത്തില്‍
നീയെന്നരികിലേയ്ക്ക് വന്നു.
നമ്മുടെ വാക്കുകള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കുന്ന മനസ്
ജനാലയുടെ പുറത്തു ഉദ്യാനത്തില്‍
രാത്രി മുഴുവനും നിറമാരിപെയ്യുന്നു.
എന്‍ മനമറിഞ്ഞു നീയാണെന്‍ പെണ്ണ്
എന്‍ മനമറിഞ്ഞു നിന്നെയാണ്‍ ഞാന്‍ തേടിയത്‌
എന്‍ മനമറിഞ്ഞു നീയണെന്‍ സ്നേഹം.....
നീയോഗമെന്ന പോലെ നാമൊന്നായി.....
അതിനു മുന്‍പ്‌ ഒന്നുമുരിയടാതെ..
ഒരു വാക്ക്! പോലും നീ ചൊല്ലിയില്ലാ.....
ഒരു വട്ടം പോലും നിന്‍മനമറിഞ്ഞില്ലാ.....
ഒരു വട്ടം പോലും ഇഷ്ട്ങളോ, അനിഷ്ട്ങളോ അറിഞ്ഞില്ലാ....
സ്വതന്ത്രമായി എവിടെയോ പാറി നടന്ന
പക്ഷികള്‍ ഒരു കൂട്ടിലെത്തുകയായിരുന്നു.
എന്നില്‍ സ്നേഹമുണര്‍ത്തിയട്ട്‌
എന്നെ സ്നേഹിക്കാനാവതെ
നീയെന്തിനു സ്വയം കത്തിയെരിയുന്നു.
നീയെന്തിന്‍ എന്നെ വിഡ്‌ഡി വേഷമണിയിച്ചു.
ഒരു വാക്കുരിയാടിയിരുന്നെങ്കില്‍.......
നമ്മു പാതകള്‍ നീളുന്നു.
വിദൂരമായ രണ്ടു ദിശകളിലേയ്ക്ക്‌.....
എന്റെ സങ്കല്പങള്‍
സ്വപ്‌നങള്‍,
പ്രതീക്ഷകള്‍,
പ്രണയം....
ജീവിതമെന്ന യഥാര്‍ത്യത്തിനു മുന്‍പില്‍
അടിയറവു പറയുകയായിരുന്നു.
തകര്‍ന്ന സ്വപ്‌നങളില്‍ ഹതാശയനായി....
ഇരുളും നിലാവും
ഇഴുകീ ചേരുമി രാവില്‍
മനസിന്റെ പാളികളില്‍ നഷ്ട്ങളുടെ വ്യഥ!
നീയകലുന്നു...
എന്റെ നെഞ്ചും പറിച്ചെടുത്തു.
നീയകലുന്നു....
എന്റെ സന്തോഷവും കവര്‍ന്നെടുത്തു
എന്റെ കണ്ണീര്‍ ഹ്യദയത്തിന്റെ ആഗാധതകളിലെത്തുന്നു.....

Monday, June 18, 2007

രാത്രിയില്‍ യാമാരംഭത്തി
ല്‍എഴുന്നേറ്റ്‌ നിലവിളിക്കുക
നിന്റെ ഹ്യദയത്തെവെള്ളം പോലെ പകരുക
വീഥികളുടെ തലക്കലൊക്കയും
വിശപ്പു കൊണ്ട് തളര്‍ന്നു കിടക്കുന്ന
നിന്റെ കുഞ്ഞുങളുടെ
ജീവ രക്ഷയക്കായി കൈയ്യുയര്‍ത്തുക.....................