ഇരുളും നിലാവും
ഇഴുകി ചേരുമീ രാവില്‍
മനസിന്റെ പാളികള്‍
വേദനയുടെ തപത്താല്‍ ചുട്ടുപ്പൊള്ളുന്നു.
നീയകലുന്നു.......
ഒപ്പമെന്റെ നെഞ്ചും പറിച്ചെടുത്തു.
നീയകലുന്നു....
ഒപ്പമെന്റെ സന്തോഷവും കവര്‍ന്നെടുത്തു,
എന്റെ കണ്ണീര്‍ ഹ്യദയത്തിന്റെ ആഗാധതകളിലെത്തു.
മഴത്തുള്ളികള്‍ ഭൂമിയെ
ആര്‍ത്തു പുണരുന്ന മദ്ധാഹ്ന്‌ത്തില്‍
നീയെന്നരികിലേയ്ക്ക് വന്നു.
നമ്മുടെ വാക്കുകള്‍ക്കിടയില്‍
ഒളിഞ്ഞിരിക്കുന്ന മനസ്
ജനാലയുടെ പുറത്തു ഉദ്യാനത്തില്‍
രാത്രി മുഴുവനും നിറമാരിപെയ്യുന്നു.
എന്‍ മനമറിഞ്ഞു നീയാണെന്‍ പെണ്ണ്
എന്‍ മനമറിഞ്ഞു നിന്നെയാണ്‍ ഞാന്‍ തേടിയത്
എന്‍ മനമറിഞ്ഞു നീയണെന്‍ സ്നേഹം.....
നീയോഗമെന്ന പോലെ നാമൊന്നായി.....
അതിനു മുന്‍പ് ഒന്നുമുരിയടാതെ..
ഒരു വാക്ക്! പോലും നീ ചൊല്ലിയില്ലാ.....
ഒരു വട്ടം പോലും നിന്‍മനമറിഞ്ഞില്ലാ.....
ഒരു വട്ടം പോലും ഇഷ്ട്ങളോ, അനിഷ്ട്ങളോ അറിഞ്ഞില്ലാ....
സ്വതന്ത്രമായി എവിടെയോ പാറി നടന്ന
പക്ഷികള്‍ ഒരു കൂട്ടിലെത്തുകയായിരുന്നു.
എന്നില്‍ സ്നേഹമുണര്‍ത്തിയട്ട്
എന്നെ സ്നേഹിക്കാനാവതെ
നീയെന്തിനു സ്വയം കത്തിയെരിയുന്നു.
നീയെന്തിന്‍ എന്നെ വിഡ്‌ഡി വേഷമണിയിച്ചു.
ഒരു വാക്കുരിയാടിയിരുന്നെങ്കില്‍.......
നമ്മു പാതകള്‍ നീളുന്നു.
വിദൂരമായ രണ്ടു ദിശകളിലേയ്ക്ക്.....
എന്റെ സങ്കല്പങള്‍
സ്വപ്‌നങള്‍,
പ്രതീക്ഷകള്‍,
പ്രണയം....
ജീവിതമെന്ന യഥാര്‍ത്യത്തിനു മുന്‍പില്‍
അടിയറവു പറയുകയായിരുന്നു.
തകര്‍ന്ന സ്വപ്‌നങളില്‍ ഹതാശയനായി....
ഇരുളും നിലാവും
ഇഴുകീ ചേരുമി രാവില്‍
മനസിന്റെ പാളികളില്‍ നഷ്ട്ങളുടെ വ്യഥ!
നീയകലുന്നു...
എന്റെ നെഞ്ചും പറിച്ചെടുത്തു.
നീയകലുന്നു....
എന്റെ സന്തോഷവും കവര്‍ന്നെടുത്തു
എന്റെ കണ്ണീര്‍ ഹ്യദയത്തിന്റെ ആഗാധതകളിലെത്തുന്നു.....
Subscribe to:
Post Comments (Atom)

No comments:
Post a Comment