Saturday, June 23, 2007

പ്രവാസി മനസ്‌

കൂളിര്‍ന്ന തണൂപ്പില്‍ നിന്നൂം
കത്തൂന്ന വെയിലിലേയ്ക്ക്
ജീവിത ചക്രത്തെ ചവിട്ടിതിരിചുകൊണ്ടു നാം
ഒച്ചിനെപ്പോലെ ഇഴ്യൂന്ന സമയത്തിനു
ഒരിക്കലുമറിയില്ലലോ നമ്മൂടെ വ്യഥകള്‍.........
നിലാവ് പെയ്യുന്ന രാവില്‍
നിനവകള്‍ മനസ്സിനോട് ചേര്‍ത്ത് പുണരാന്‍
പെയ്യ്തിറങൂന്ന മഴനൂലൂകളെ
കൈയെത്തിപ്പിടിക്കാന്‍..................
വെയിലൂം മഴയൂം ഒരുമിച്ചൂ പെയ്യൂബോള്‍
മഴ്യിലേയ്ക് ഇറങി നടക്കാന്‍
മരങളെ തഴുകിയെത്തുന്ന കറ്റിന്‍ തലോടലില്‍
മുറ്റത്തൂടെ ഉലാത്താന്‍..................
പ്രഭാതത്തില്‍ പക്ഷികളൂടെ ചിലച്ചില്‍ കേട്ടൂണരാന്‍
രാവിന്‍ നിശബദ്തയില്‍ മിന്നൂം താരകങളെ നോകി
നദിക്കരയില്‍ കിടക്കാന്‍.............
തണൂത്ത ഡിസംബര്‍ മാസ പ്രഭാതത്തില്‍
കരിയിലകള്‍ കൂട്ടിതീകായാന്‍
കാപ്പിപ്പൂവിന്റെ,പാലപ്പൂവിന്റെ,മുല്ലപ്പൂവിന്റെ
അങനെ എത്ര പുഷ്പ്ഗന്ധ്ങള്‍
പച്ചവിരികുന്ന കുന്നിന്‍ ചെരുവിലെ കൂരങന്‍ പാറയിലിരൂന്നു
അവളൂടെ കണ്‍വെളിച്ചത്തില്‍ കവിതക്കൂറിക്കാന്‍
ആര്‍ത്തലച്ചൂ കരയെ പൂണര്‍ന്ന്
അതിവേഗം തിരികെ പോവൂന്ന തിരയെ നോക്കി
ഹതാശയനായി നഷ്ടങളുടെ നോവറിഞ്ഞൂ എത്ര നാള്‍..
ഇവിടെയീ.................പൊള്ളൂന്ന വെയിലില്‍...
എവിടെ കൈയെത്തിപ്പിടിക്കന്‍ മഴനൂലൂകള്‍...
എവിടെ വയലിനെ തഴുകിയെത്തൂന്ന കാറ്റ്
എവിടെ നിറഞ്ഞൊഴൂകൂന്ന പൂഴകള്‍
എവിടെ പുഷ്പഗന്ധങള്‍
ഇവിടെയീ പൊള്ളൂന്ന ചൂടില്‍
നാം ഒറ്റയ്ക്കാണ്............
നമ്മൂടെ മനസില്‍ ഗ്രഹാതൂരാത്യമൂണര്‍ത്തൂന്ന
നീചാലൂകള്‍ ഒഴൂകൂകയാണ്..........
മനസില്‍ വ്യക്ത ചിത്രങ്ളായി
ഹരിതനാട് പെയ്യതിറങൂകയാണ്...
നമ്മൂടെ മനസില്‍ സുഖമൂള്ള
ഒരിക്കലൂമൊടുങാത്ത നോവായി....
ഓര്‍മ്മകള്‍ നിറയുകയണ്.....
ഹ്യ് ദയം തുളൂമ്പുകയാണൂ........

2 comments:

അബ്ദുല്‍ അലി said...

Good Work

snehagayakan said...

ഒലിവിലകളിളകുന്ന നാടന്‍‌വഴി,
കതിരോനു കനമേറും മരുഭൂ വഴി,
ഒരു മൂളിപ്പാട്ടുമായോടിയെത്തി,
പേരെഴുതി മണ്ടുന്നിളം തെന്നല്‍‌.
ചിരകെരിഞ്ഞമരുന്നു, കിളീകളാണോ?
നീറുമീ നെഞ്ചിലെ മോഹമാണോ?
ഇനിയിവിടെ തീറെശ്ഴുതി നല്‍കുവാനീ,
ജന്മമല്ലതെന്ത് ബാക്കി നില്പൂ